Site iconSite icon Janayugom Online

റഷ്യൻ വ്യോമാതിർത്തി അടച്ച് അമേരിക്ക: പുടിനെ രൂക്ഷമായി വിമര്‍ശിച്ച് ജോ ബൈഡൻ

bidenbiden

ഏഴാം ദിവസവും ഉക്രെയ്നെതിരെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ വിമാനങ്ങള്‍ക്കായുള്ള വ്യോമപാത അടച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ രൂക്ഷമായി വിമർശിച്ച ബൈഡന്‍, യുക്രെയ്ന്‍ ജനതയ്ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യത്തെ ഔപചാരിക സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലെ ജനപ്രതിനിധി സഭയുടെ ചേംബറിനെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. റഷ്യൻ വിമാനങ്ങൾക്കായുള്ള അമേരിക്കൻ വ്യോമപാത അടച്ചിടുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. അതേസമയം റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നെയും യൂറോപ്പിനെയും സഹായിക്കാൻ യുഎസ് സേനയെ അയയ്‌ക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. നാറ്റോ സഖ്യകക്ഷികളുടെ ഓരോ ഇഞ്ച് ഭൂമിയും അമേരിക്കൻ സൈന്യം സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. പോളണ്ട്, ലിത്വാനിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളെ സംരക്ഷിക്കാൻ യുഎസ് കരസേന, വ്യോമസേന, കപ്പലുകൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ യുഎസും സഖ്യകക്ഷികളും ഉക്രേനിയക്കാർക്ക് പിന്തുണ നൽകുന്നുണ്ടെന്നും ഉക്രേനിയൻ ജനത അവരുടെ രാജ്യത്തെ സംരക്ഷിക്കുമ്പോൾ അവരെ തുടർന്നും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: US clos­es Russ­ian air­space: Joe Biden slams Putin
You may like this video also

Exit mobile version