Site icon Janayugom Online

ഗാസയില്‍ വംശഹത്യയില്‍ ഇസ്രയേലിന് ബൈഡന്‍ നല്‍കുന്ന പിന്തുണ പുനപരിശോധിക്കണമെന്ന് യുഎസ് കോടതി

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് ജോ ബൈഡന്റെ ഭരണകൂടം നല്‍കുന്ന അച‍ഞ്ചലമായ പിന്തുണ പുനപരിശോധിക്കണമെന്ന് യുഎസ് ഫെ‍‍ല്‍ കോടതിഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് യുഎസ് പ്രസിഡന്റിനും ഭരണകൂടത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിൽ വിധി പറയുകയായിരുന്നു കലിഫോർണിയയിലെ കോടതി.

യുഎസിന്റെ വിദേശ നയത്തിൽ ഇടപെടാനാണ് ഹരജിക്കാർ ആവശ്യപ്പെടുന്നതെന്നും ഇത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ചൂണ്ടിക്കാട്ടി യു.എസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് ബൈഡനെതിരായ കേസ് തള്ളി. 

എങ്കിലും ഗസയിലെ പലസ്തീനികൾക്കെതിരായ സൈനിക നടപടിയിൽ യുഎസ് നൽകുന്ന അനിയന്ത്രിതമായ പിന്തുണയുടെ ഫലങ്ങൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Summary:
US court to recon­sid­er Biden’s sup­port for Israel in geno­cide in Gaza

You may also like this video:

Exit mobile version