Site iconSite icon Janayugom Online

ജീവനക്കാരെ വര്‍ധിപ്പിക്കുമെന്ന് യുഎസ് എംബസി; വിസ കാലതാമസം കുറയും

visavisa

ഇന്ത്യയില്‍ വിസ പ്രൊസസിങ്ങിനുള്ള കാലതാമസം കുറയ്ക്കാനുള്ള നടപടിക്രമങ്ങളുമായി അമേരിക്ക. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുഎസ് എംബസിയിലും ഇന്ത്യയിലെ അഞ്ച് കോൺസുലേറ്റുകളിലും വിസ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും യുഎസ് എംബിസി അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിസ പ്രൊസസിങ് വേഗത വര്‍ധിപ്പിക്കുന്നതിനായി വാഷിങ്ടണില്‍ നിന്നും മറ്റ് എംബസികളില്‍ നിന്നും ഡസന്‍ കണക്കിന് താല്ക്കാലിക കോണ്‍സുലര്‍ ഓഫിസര്‍മാര്‍ ഇന്ത്യയിലെത്തും. മുംബൈയിലെ കോണ്‍സുലേറ്റുകളില്‍ ജീവനക്കാരുടെ പ്രവൃത്തി സമയം വര്‍ധിപ്പിച്ചതായി കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ശനിയാഴ്ചകളിലെ പ്രത്യേക അഭിമുഖങ്ങള്‍ക്ക് ജനുവരി 21 ന് തുടക്കമിട്ടിരുന്നു. വ്യക്തിഗത അഭിമുഖം ആവശ്യമുള്ളവര്‍ക്കായി അപേക്ഷിച്ച തീയതിക്കനുസരിച്ചാകും അഭിമുഖങ്ങള്‍ നിശ്ചയിക്കുക.
വരുംമാസങ്ങളിലെ തെരഞ്ഞെടുത്ത ശനിയാഴ്ചകളില്‍ അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്ലോട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് എംബസി വ്യക്തമാക്കി. മുമ്പ് വിസ നൽകിയവർക്ക് അഭിമുഖം ഒഴിവാക്കുകയോ അല്ലെങ്കിൽ വിദൂര അഭിമുഖങ്ങൾ വഴി വിസ പ്രോസസ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ വിപുലീകരിക്കും.

കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിസ ലഭ്യമാകുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. യുഎസിന്റെ പല എംബസികളും കോണ്‍സുലേറ്റുകളും അടിയന്തര സേവനങ്ങൾ നല്‍കാന്‍ കഴിയുന്ന പ്രൊസസിങ് ശേഷിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. യുഎസ് എംബസിയുടെ കണക്കനുസരിച്ച്, ഇന്ത്യൻ മിഷൻ 2022ൽ 2,50,000 ത്തിധിക ബി1, ബി2 അപ്പോയിന്റ്‌മെന്റുകളാണ് ഉണ്ടായിരുന്നത്. 8,00,000ലധികം നോൺ‑ഇമിഗ്രന്റ് വിസകൾ വിധിക്കുകയും ചെയ്തു. ഡൽഹിയിലെയും അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകളിലെയും സന്ദർശക വിസ അഭിമുഖത്തിനായുള്ള കാത്തിരിപ്പ് സമയം 500–600 ദിവസങ്ങൾക്കിടയിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കണക്കാക്കുന്നത്. 

US Embassy to increase staff; Visa delays will be reduced
You may also like this video

Exit mobile version