എച്ച് 1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മുന്‍പായി നടത്തുന്ന വ്യക്തിഗത അഭിമുഖം അടുത്തവര്‍ഷം മുതൽ താല്കാലികമായി യുഎസ് ഒഴിവാക്കി. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. 2022 ഡിസംബർ 31 വരെ വ്യക്തിഗത അഭിമുഖം ഒഴിവാക്കിയായിരിക്കും വിസ അനുവദിക്കുക. എച്ച് 1ബി, എച്ച് 3എൽ, ഒ, പി, ക്യൂ എന്നീ വിഭാഗത്തിൽപ്പെട്ട വിസകൾക്കുള്ള അപേക്ഷകർ യുഎസ് കോൺസുലേറ്റിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല. വിസ ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഈ അഭിമുഖം.
സാങ്കേതിക സൈദ്ധാന്തിക രംഗത്തു വൈദഗ്ധ്യമുള്ള മറ്റു രാജ്യക്കാർക്ക് യുഎസ് നൽകുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച്1ബി. ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്റെ ഗുണഭോക്താക്കൾ. മറ്റ് ഇമിഗ്രന്റ് ഇതര വിസകളായ എച്ച്2 , എഫ്, എം, ജെ തുടങ്ങിയവയ്ക്ക് അഭിമുഖം ഒഴിവാക്കാനുള്ള തീരുമാനം 2022 ഡിസംബർ 31വരെ നീട്ടിയതായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉത്തരവിൽ പറയുന്നു. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ അപേക്ഷകരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടും.
english summary; US excludes personal interview for work visa
you may also like this video;