Site iconSite icon Janayugom Online

വായ്പ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ വായ്പ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. വായ്പാ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. 2000ന് ശേഷം ഇതാദ്യമായാണ് വായ്പാ നിരക്കില്‍ കുത്തനെ വര്‍ധനവുണ്ടാകുന്നത്. ഇതോടെ യുഎസിലെ പലിശ നിരക്കില്‍ 0.75 മുതല്‍ ഒരു ശതമാനം വരെ വര്‍ധനവുണ്ടാകും.

കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. ഇപ്പോഴുണ്ടായ 0.5 ശതമാനത്തിന്റെ വര്‍ധനവ് വായ്പ നിരക്ക് ഘട്ടംഘട്ടമായി ഉയര്‍ത്തുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. അതേസമയം, സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോ പവര്‍ വ്യക്തമാക്കി .

പ്രധാനമായും ട്രഷറിയും മോർട്ട്ഗേജ് ബോണ്ടുകളും അടങ്ങുന്ന ഒമ്പത് ട്രില്യൺ ഡോളറിന്റെ ഭീമമായ ബാലൻസ് ഷീറ്റ് കുറയ്ക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വാഹന വായ്പകൾ എന്നിവയുൾപ്പെടെ കാലക്രമേണ പല ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കുമുള്ള വായ്പ നിരക്കുകള്‍ ഉയരും. ഭക്ഷണം, ഊർജം, എന്നിവയുടെ വില വര്‍ധിക്കുന്നതിനാല്‍ ചെലവ് കുറയ്ക്കുക എന്നതാണ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം.

Eng­lish summary;US Fed­er­al Reserve rais­es lend­ing rates

You may also like this video;

Exit mobile version