അമേരിക്കൻ സൈന്യത്തിന്റെ ഹെലികോപ്റ്ററും ഒരു യുദ്ധവിമാനവും അരമണിക്കൂർ വ്യത്യാസത്തിൽ തെക്കൻ ചൈനാക്കടലിൽ തകർന്നു വീണു. യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പലിൽനിന്ന് പുറപ്പെട്ട എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ പതിവ് നിരീക്ഷണ പറക്കലിനിടയിലാണ് അപകടങ്ങളുണ്ടായത്. ആദ്യം ഹെലികോപ്റ്റർ തകരുകയും അതിനുശേഷം അരമണിക്കൂറിനുള്ളിൽ യുദ്ധവിമാനം തകരുകയുമായിരുന്നു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന അംഗങ്ങളെയും രക്ഷപ്പെടുത്താൻ സാധിച്ചു. സംഭവം അസാധാരണമായ ഒന്നാണെന്നും ‘ഇന്ധനം തീർന്നത് കാരണമാകാം തകർന്നുവീണത്’ എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കടൽ വഴിയുള്ള വ്യാപാരത്തിന് ചൈന ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക ഈ മേഖലയിൽ സൈന്യത്തെ സ്ഥിരമായി വിന്യസിച്ചിരിക്കുന്നത്.
യുഎസ് യുദ്ധവിമാനവും ഹെലികോപ്‌റ്ററും തെക്കൻ ചൈനാക്കടലിൽ തകർന്നുവീണു; ആളപായമില്ല

