റാഫയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനുള്ള ആയുധ കയറ്റുമതി യുഎസ് നിര്‍ത്തിവച്ചു. പിന്നാലെ സ്വരം മയപ്പെടുത്തിയ ഇസ്രയേല്‍ ഈജിപ്തില്‍ നിന്നുമുള്ള അതിര്‍ത്തി പോസ്റ്റ് ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനായി തുറന്നതായി അറിയിച്ചു. അതേസമയം ഇന്നലെയും നിരവധിയിടങ്ങളില്‍ ഇസ്രയേല്‍ വ്യോമ‑റോക്കറ്റ് ആക്രമണം നടത്തി.
ഇസ്രയേലിലേക്കുള്ള നിർദിഷ്ട ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യുഎസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയോട് സൂചിപ്പിച്ചു. ഒരു ദശലക്ഷത്തിലധികംപേര്‍ അഭയം പ്രാപിച്ചിരിക്കുന്ന റാഫയില്‍ സൈനികനീക്കം നടത്തരുതെന്ന് ഇസ്രയേലിനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയില്‍ 2,000 പൗണ്ടിന്റെ 1,800 ബോംബുകളും 500 പൗണ്ടിന്റെ 1,700 ബോംബുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ ഇസ്രയേലിന് 15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജിന് യുഎസ് അംഗീകാരം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള ആയുധങ്ങള്‍ നല്‍കുന്നതാണ് തടഞ്ഞിരിക്കുന്നത്.
English Summary:US freezes arms exports to Israel
You may also like this video