Site iconSite icon Janayugom Online

തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യുഎസ് പ്രതിനിധി സഭ

തോക്ക് നിയന്ത്രണ ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. 223 ല്‍ 204 ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. എന്നാല്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സെനറ്റ് അംഗീകരിച്ച് നിയമമാകാനുള്ള സാധ്യതയില്ല. സെമി ഓട്ടോമാറ്റിക് റെെ­ഫിള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുകയും 15 റൗണ്ടില്‍ കുടുതല്‍ ശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണമെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ജീവനെയും രക്ഷിക്കാൻ നമുക്ക് കഴിയില്ല. എന്നാല്‍ സഭയിൽ ജനങ്ങള്‍ ആവശ്യപ്പെടുന്ന നടപടി ഞങ്ങൾ സ്വീകരിക്കുന്നതായി ടെക്സാസ് ഡെമോക്രാറ്റ് പ്രതിനിധി വെറോണിക്ക എസ്കോബാർ പറഞ്ഞു.
തോക്ക് നിയന്ത്രണത്തിനെതിരെയുള്ള എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍. 

ഒരു ബില്ലിന് നിയമസാധുത ലഭിക്കാന്‍ 10 റിപ്പബ്ലിക്കൻമാരുടെ പിന്തുണ ആവശ്യമായി വരുന്ന സെനറ്റിലാണ് നിയമനിര്‍മ്മാണങ്ങളിലെ പൊതുതത്വങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത്. നിയമനിർമ്മാണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സെനറ്റർമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ പ്രതിനിധികളില്‍ അഞ്ച് പേര്‍ 2026 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നതും ഒരാള്‍ ജനുവരിയില്‍ വിരമിക്കുമെന്നതും ശ്രദ്ധേയമാണ്. 

Eng­lish Summary;US House of Rep­re­sen­ta­tives pass­es gun con­trol bill
You may also like this video

Exit mobile version