Site iconSite icon Janayugom Online

യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തിലും യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തി. വാര്‍ഷിക വളര്‍ച്ചയിലും 0.9 ശതമാനം കുറവ് രേഖപ്പെടുത്തിയതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോയെന്ന ഭയം ശക്തമായിരിക്കുകയാണ്.

ആദ്യപാദത്തിലെ ഇടിവ് 1.6 ശതമാനമായിരുന്നു. തുടര്‍ച്ചയായ ഇടിവ് സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ഉയര്‍ന്ന വായ്പാ നിരക്കും വിലക്കയറ്റവും മൂലം വ്യാപാരികളും ഉപഭോക്താക്കളും വലയുന്നതിനിടെയാണ് വാണിജ്യ വിഭാഗം പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിന് 40 ശതമാനം സാധ്യതയുള്ളതായാണ് വിദഗ്ധരുടെ നിരീക്ഷണം. പണപ്പെരുപ്പ നിരക്ക് 8.6 ശതമാനം ഉയര്‍ന്നതാണ് നിഗമനത്തിന് നിദാനം.

Eng­lish summary;US into recession

You may also like this video;

Exit mobile version