Site icon Janayugom Online

യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോള്‍ യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയതായി സര്‍ക്കാര്‍ രേഖകള്‍. ആഗോള സാമ്പത്തിക വെല്ലുവിളികള്‍, കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള കുറവ് എന്നിവ നിലനില്‍ക്കെയാണ് യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്. 

2013–14 കാലയളവു മുതല്‍ 2017–18 വരെ ചൈനയായിരുന്നു ഏറ്റവും വലിയ വ്യാപാര പങ്കാളി. അതിന് മുമ്പ് യുഎഇയും. എന്നാല്‍ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്നങ്ങള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും കുറവുണ്ടാക്കി. 2023 ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തില്‍ ഉഭയകക്ഷി വ്യാപാരം 11.3 ശതമാനം കുറഞ്ഞ് 5967 കോടി യുഎസ് ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6728 കോടി യുഎസ് ഡോളര്‍ ആയിരുന്നു എന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ‑ചൈന വ്യാപാരത്തില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 

774 കോടി യുഎസ് ഡോളറാണ് ആദ്യ ആറു മാസത്തിലെ ചൈനയിലേക്കുള്ള കയറ്റുമതി. നേരത്തെ ഇത് 784 കോടി യുഎസ് ഡോളറായിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും 5242 കോടി യുഎസ് ഡോളറില്‍ നിന്ന് 5047 കോടി യുഎസ് ഡോളറായി കുറഞ്ഞു. യുഎസിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. 4149 കോടി ഡോളറായിരുന്ന കയറ്റുമതി 3828 കോടി ഡോളറായി ആണ് കുറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തില്‍ യുഎസില്‍ നിന്നുള്ള കയറ്റുമതി 2139 കോടി ഡോളറും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2579 കോടി യുഎസ് ഡോളറുമായിരുന്നു.

Eng­lish Summary:US is Indi­a’s largest trad­ing partner
You may also like this video

Exit mobile version