Site iconSite icon Janayugom Online

വെനസ്വേലയുമായി ബന്ധം; റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം

വെനസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം ചിടിച്ചെടുത്തു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ‘മരിനേര’ എന്ന എണ്ണക്കപ്പൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് പിടിച്ചടെുത്തതായി യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വെനസ്വേലൻ എണ്ണയുടെ നീക്കം ലോകത്തിന്റെ ഏത് ഭാഗത്തായാലും തടയുമെന്നും ഉപരോധം പൂർണ്ണമായി നിലനിൽക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. 

വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണ കപ്പലുകൾക്ക് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള സമുദ്ര ഉപരോധം മറികടക്കാനും, യുഎസ് കോസ്റ്റ് ഗാർഡിന്റെ പരിശോധനകളെ ചെറുക്കാനും ശ്രമിച്ചുവെന്നാരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന കപ്പലുകളുടെ കൂട്ടത്തിൽപ്പെട്ടതാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് യുഎസ് സൈന്യം കപ്പലിൽ ഇറങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിന് മുകളിൽ ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.

Exit mobile version