യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി-ന്യൂസിലാന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍. നികോള മെക്റ്റിക്-രാജീവ് റാം സഖ്യത്തെ മറികടന്നാണ് യൂകി-വീനസ് സഖ്യം സെമിയില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന മത്സരം 6–3, 7–6, 6–3 എന്ന സ്കോറിനാണ് യൂകി-വീനസ് സഖ്യം സ്വന്തമാക്കിയത്. യൂകി ഭാംബ്രിയുടെ ആദ്യ ഗ്രാന്‍സ്ലാം സെമി പ്രവേശനമാണിത്.
യുഎസ് ഓപ്പണ്‍: യൂകി-വീനസ് സഖ്യം സെമിയില്‍

