Site iconSite icon Janayugom Online

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കോ സമ്മതകിച്ചതായി നിയുക്ത അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണാള്‍ഡ് ട്രംപ്

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ കഴിയാത്തതിന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്.തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെയാണ്‌ ട്രംപ് ഇക്കാര്യമറിയിച്ചത്‌.

കുടിയേറ്റവുമായി ബന്ധപ്പെട്ട്‌ മെക്‌സിക്കൻ പ്രസിഡന്റ്‌ ക്ലോഡിയ ഷെയ്ൻബോമുമായി ഫോണിൽ സംസാരിച്ചുവെന്നും ഇരുവരും ഫലപ്രദമായ സംഭാഷണം നടത്തിയെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് വരവ് തടയാനും ഈ മരുന്നുകളുടെ ഉപഭോഗം തടയാനും എന്തുചെയ്യാമെന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചതായി ട്രംപ് പറഞ്ഞു.

ഞങ്ങളുടെ ദക്ഷിണ അതിർത്തിയിലേക്ക് ആളുകൾ പോകുന്നത് മെക്സിക്കോ തടയും, ഇത് ഉടനടി പ്രാബല്യത്തിൽ വരും. ഇത് യുഎസ്എയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് വളരെയധികം സഹായകമാകും. നന്ദി” ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.ജനുവരി 20 ന് അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ നടപടികളിലൊന്നായി കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 താരിഫ് ചുമത്തുന്ന ഉത്തരവുകളിൽ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 

Exit mobile version