Site iconSite icon Janayugom Online

അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ കൂലിയോ അന്തരിച്ചു

പ്രശസ്ത അമേരിക്കൻ റാപ്പറും ​ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ അന്തരിച്ചു. 59 വയസായിരുന്നു. ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജാരെസ് പോസി അറിയിച്ചു.

ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടിഎംഇസിനോട് പറഞ്ഞു. അതേസമയം ​ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. 80കളിലായിരുന്നു റാപ്പ് സം​ഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995‑ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്.

റാപ്പ് സം​ഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ​ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ​ഗ്രാമി പുരസ്കാരവും കൂലിയോയ്ക്ക് ലഭിച്ചു.

Eng­lish Sum­ma­ry: us rap­per coo­lio passed away
You may also like this video

Exit mobile version