Site iconSite icon Janayugom Online

വിദേശ വിദ്യാര്‍ത്ഥിക്കുള്ള വിസ യുഎസ് പുനഃസ്ഥാപിച്ചു

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നത് ഉപാധികളോടെ പുനഃസ്ഥാപിച്ച് യുഎസ് ഭരണകൂടം. അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന നിര്‍ദേശത്തോടെയാണ് യുഎസ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അക്കൗണ്ടുകളില്‍ യുഎസ് വിരുദ്ധ പോസ്റ്റുകളോ സന്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ കോണ്‍സുലറിലെ ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിക്കുമെന്നും അറിയിപ്പുണ്ട്.

സമൂഹമാധ്യമ പ്രൊഫൈലുകളേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന സംവിധാനം ( പ്രെെവറ്റ് അക്കൗണ്ടുകള്‍) ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷ നിരസിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രെെവറ്റ് അക്കൗണ്ടുകളുള്ള വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുഎസ് സര്‍ക്കാരിന്റെ നിരീക്ഷണം. 

കഴിഞ്ഞ മാസമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് മേയ് മുതല്‍ വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ സെപ്റ്റംബര്‍ വരെ നിര്‍ത്തി വച്ചത്. 

Exit mobile version