Site icon Janayugom Online

തിരിച്ചടിച്ച് അമേരിക്ക; കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് പെന്റഗൺ

കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. സ്ഫോടത്തിന് പിന്നിലെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ്​ഗാനിസ്ഥാനിൽ ഐഎസ് ശക്തികേന്ദ്രങ്ങളിൾ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി പെന്റ​ഗൺ സ്ഥിരീകരിച്ചു. ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. കാബൂളിൽ ഇരട്ട സ്‌ഫോടനം നടന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരണം 170 ആയി. 13 അമേരിക്കന്‍ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്‍മാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:US retal­i­ates; Pen­ta­gon killed in Kab­ul attackers
You may also like this video

Exit mobile version