Site iconSite icon Janayugom Online

ഉക്രെയ‍്ന്‍ വിഷയത്തില്‍ യുഎസ്-റഷ്യ പോര് കടുക്കുന്നു

putinputin

ഉക്രെയ‍്ന്‍ വിഷയത്തില്‍ യുഎസ്-റഷ്യ പോര് കടുക്കുന്നു. സംഘര്‍ഷത്തിനു കാരണം യുഎസും പാശ്ചാത്യരാജ്യങ്ങളുമാണെന്ന വ്ലാദിമിര്‍ പുടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍ രംഗത്തെത്തി. ഉക്രെയ‍്നുള്ള പിന്തുണ ആവര്‍ത്തിച്ച ബെെഡന്‍, കീവിനെ പരാജയപ്പെടുത്താമെന്ന പുടിന്റെ ധാരണ തെറ്റാണെന്നും പ്രതികരിച്ചു. നാറ്റോ മുമ്പുള്ളതിനേക്കാള്‍ ശക്തമാണ്. റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല. അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് റഷ്യൻ പൗരന്മാർ ശത്രുക്കളല്ലെന്നും ബെെ­ഡന്‍ കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ൻ ഒരിക്കലും റഷ്യയുടെ വിജയമാകില്ലെന്നും പോളണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ ബെെഡന്‍ പറ‍ഞ്ഞു.

റഷ്യ ആണവായുധ നിയന്ത്രണ ഉടമ്പടി താല്ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ കിഴക്കൻ നാറ്റോ സഖ്യകക്ഷികളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. സഖ്യ ശക്തി വര്‍ധിപ്പിക്കാനുള്ള ബെെഡന്റെ നീക്കത്തിനിടെ റഷ്യയുമായുള്ള ബന്ധം ആഴത്തിലാക്കാനുള്ള നീക്കമാണ് ചെെന നടത്തുന്നത്. ചെെനീസ് വിദേശകാര്യ വക്താവ് വാങ് യിയുടെ റഷ്യന്‍ സന്ദര്‍ശനവും റഷ്യയുമായുള്ള ബന്ധം ശ­ക്തിപ്പെടുത്താനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
ചെെനീസ് പ്രസി‍ഡന്റ് ഷീ ജിന്‍ പിങ് റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രെംലിന്‍ പ്രസ്താ­വന­യില്‍ അറിയിച്ചു.
അതിനിടെ, മോൾഡോവയുടെ പരമാധികാരത്തെ ഭാഗികമായി അംഗീകരിക്കുന്ന ഉടമ്പടി പുടിന്‍ പിന്‍വലിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളിൽ നടക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് റഷ്യയുടെ ദേശീയ താല്പര്യങ്ങള്‍ ഉറപ്പാക്കാനാണ് തീരുമാനമെന്നും റഷ്യ പ്രസ്താവനയില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: US-Rus­sia war over Ukraine

You may also like this video

Exit mobile version