Site iconSite icon Janayugom Online

മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക

മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക വ്യക്തമാക്കി. അജ്മാനിൽ നിന്ന് സിംഗപ്പൂരി​ലേക്ക് പോവുകയായിരുന്ന ‘തലാറ’കപ്പലാണ് ചെറിയ മൂന്ന് ബോട്ടുകൾ വളയുകയും പിടിച്ചെടുക്കുകയും ചെയ്തത്. ഇറാൻ അതിര്‍ത്തിയില്‍ വച്ചാണ് ഇറാൻ കപ്പല്‍ തടഞ്ഞതെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങള്‍ മൂലം താൻ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും അറിയിച്ചു. 

അതേസമയം ഇറാൻ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധത്തിനുശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. സംഭവം നടന്നപ്പോള്‍ . യുഎസിന്റെ ഡ്രോണുകള്‍ നിരീക്ഷണം നടത്തിയെന്നും ഇവ കപ്പൽ പിടി​ച്ചെടുക്കുന്നത് റെ​ക്കോഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

ഇറാ​ന്റെ അധീനതയിലുള്ള കടലിലേക്ക് കപ്പൽ തിരിച്ചതിൽ ഇറാൻ ഗവൺമെന്റ് അറിഞ്ഞു​കൊണ്ടുള്ള നീക്കമുള്ളതായി ബ്രിട്ടീഷ് മിലിറ്ററിയുടെ യുനൈറഡ് കിങ്ഡം മാരിറി​​റ്റൈം ട്രേഡ് ഓപ്പറേഷൻസ് പറയുന്നു. എന്നാൽ കപ്പലി​ന്റെ ഉടമസ്ഥരായ ഗ്രീക്കുകാർ പ്രതിരിക്കാൻ തയാറായിട്ടില്ല.

2022ൽ ​രണ്ട് ഗ്രീക്ക് ടാങ്കറുകൾ ഇറാൻ പിടിച്ചടക്കിയിരുന്നു. 2019ലും 2021ലും ഇറാൻ കപ്പലുകൾക്കുനേരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളെയും അമേരിക്ക അപലപിച്ചു.

Exit mobile version