സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കി യുഎസ് സെനറ്റ്. 61 സെനറ്റ് അംഗങ്ങളില്‍ 49 ഡെമോക്രാറ്റുകളും 12 റിപ്പബ്ലിക്കുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 36 പേര്‍ ബില്ലിനെ എതിര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യക്തിഗതമായി തീരുമാനിക്കാം. 2015ല്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കിയ സുപ്രീം കോടതി വിധി റദ്ദാക്കാനിരിക്കെയാണ് സെനറ്റ് ചരിത്രപരമായ ബില്‍ പാസാക്കിയത്.
ബില്ലില്‍ അഭിമാനത്തോടെ ഒപ്പ് വയ്ക്കുമെന്നും, സ്വവര്‍ഗ വിവാഹം നിയമപരമാക്കിയതിലൂടെ സ്നേഹത്തിന്റെ അടിസ്ഥാന തത്വത്തിന് രാഷ്ട്രം ഊന്നല്‍ നല്‍കുകയാണെന്നും പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞു. ഈ നിയമം അമേരിക്കയുടെ സമത്വത്തിലേക്കുള്ള ഏറ്റവും വലിയ കാല്‍വയ്പാണെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍ വ്യക്തമാക്കി. നിയമം മതസ്വാതന്ത്രത്തിനെതിരാണെന്ന വാദവുമായി നിയമത്തിനെതിരെ ഒരു സംഘം റിപ്പബ്ലിക്കന്‍സിന്റെ എതിര്‍പ്പ് തുടരുകയാണ്.
English Summary:US Senate passes same-sex marriage bill
You may also like this video