Site iconSite icon Janayugom Online

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ തിരിച്ചടി

രണ്ട് സൈനികരടക്കം മൂന്നു യുഎസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ് ) കേന്ദ്രങ്ങളില്‍ അമേരിക്കയുടെ തിരിച്ചടി. ഐഎസ് അംഗങ്ങളുടെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളെയും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയില്‍ ഓപ്പറേഷന്‍ ഹോക്കേയ് സ്ട്രൈക്ക് ആരംഭിച്ചതായി പെന്റഗണ്‍ മേധാവി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

ഓപ്പറേഷൻ ഹോക്കേയ് സ്‌ട്രൈക്ക് എന്ന പേരിലാണ് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ യുഎസ് ആക്രമിക്കുന്നത്. പെന്റഗൺ മേധാവി പെറ്റേ ഹെഗ്‌സേത് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 

കൂടുതൽ ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്തു.ഡിസംബർ 13‑ന് യുഎസ് സേനക്കെതിരേ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ നിങ്ങൾ ലക്ഷ്യംവെച്ചാൽ എവിടെയാണെങ്കിലും നിങ്ങളെ വേട്ടയാടുമെന്നും ക്രൂരമായി കൊല്ലുമെന്നും പെന്റഗൺ മേധാവി മുന്നറിയിപ്പ് നൽകി. 

Exit mobile version