Site iconSite icon Janayugom Online

25 ശതമാനം തീരുവ ചുമത്താന്‍ യു എസ്; പ്രതികാര തീരുവ ചുമത്താന്‍ കാനഡയും ചൈനയും

ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ കാനഡയും ചൈനയും രംഗത്ത്.
തീരുമാനവുമായി മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യു.എസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം, മാർച്ച് 10 മുതൽ ഏതാനും യു.എസ് ഉൽപന്നങ്ങൾക്ക് 10 മുതല്‍ 15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനവകുപ്പും വ്യക്തമാക്കി.

125 ബില്യൺ കനേഡിയൻ ഡോളറിന്‍റെ യു എസ് ഉൽപന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ പറഞ്ഞു. കാനഡക്കും മെക്‌സിക്കോക്കും എതിരെ യു.എസ് ചുമത്തിയ താരിഫുകളിൽ മാറ്റമില്ലെന്നും നേരത്തെ തീരുമാനിച്ച പോലെ മാർച്ച് നാലിന് പ്രാബല്യത്തിൽ വരുമെന്ന ട്രംപിന്‍റെ
പ്രസ്ഥാവനയ്ക്കെതിരെയാണ് പുതിയ നടപടി. കാനഡയിൽനിന്നും മെക്‌സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ
നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളുമാണ് യു എസ് ചുമത്തിയത്. 30 ദിവസത്തിനുള്ളില്‍ കനേഡിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫും കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫും ചുമത്താനുള്ള യു.എസ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനത്തിനെതിരെയാണ് ട്രൂഡോയുടെ പ്രതികരണം. യു എസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ തങ്ങളുടെ താരിഫുകൾ നിലനിൽക്കുമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. 25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.

Exit mobile version