14 വർഷത്തിനുശേഷം സിറിയയിൽ എംബസി തുറക്കാൻ അമേരിക്ക പദ്ധതിയിടുന്നു. 2012 ൽ രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്താണ് ഡമാസ്കസിലെ യുഎസ് എംബസി അടച്ചുപൂട്ടിയത്. വീണ്ടും പ്രവർത്തനം തുടങ്ങാൻ പദ്ധതിയിടുന്നതായി ട്രംപ് ഭരണകൂടം കോൺഗ്രസിനെ അറിയിച്ചു. സിറിയയിലെ എംബസി പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം. നടപടികൾ 15 ദിവസത്തിനുള്ളിലോ അല്ലെങ്കിൽ അടുത്ത ആഴ്‌ചയോ ആരംഭിക്കുമെന്നാണ് ഫെബ്രുവരി 10‑ലെ വിജ്ഞാപനം വ്യക്തമാക്കുന്നത്. എന്നാൽ, എംബസിയുടെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്നോ യുഎസ് ഉദ്യോഗസ്ഥർ എപ്പോൾ ഡമാസ്കസിലേക്ക് മടങ്ങുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
14 വർഷത്തിനുശേഷം സിറിയയിൽ എംബസി തുറക്കാൻ യുഎസ്

