യുഎസ് വിസ തള്ളിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനി കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്.
ഒമ്പത് വർഷം മുമ്പ് റഷ്യയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ രോഹിണി യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. അതിനായിയുള്ള യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. പരീക്ഷയില്ർ വിജയിക്കുകയും യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് വിസ റദ്ദാക്കിയ വിവരം രോഹിണി അറിഞ്ഞത്.
ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതായായിയാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

