ഉക്രെയ്ന്‍ അധിനിവേശ ശ്രമത്തില്‍ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. യുദ്ധത്തിന് സഹായം നല്‍കിയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് അമേരിക്ക ചൈനയ്ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ ആസ്പദമാക്കിയുള്ള ഷി-ബൈഡന്‍ സംഭാഷണം രണ്ടരമണിക്കൂറോളം നീണ്ടു. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു വിശദീകരിച്ചു. യുക്രൈന്‍ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ വിശദമാക്കി.
English Summary: US warns China
You may like this video also