Site icon Janayugom Online

ജെന്‍ഡര്‍ ന്യൂട്രല്‍ പാസ്‍പോര്‍ട്ടുമായി യുഎസ്

ജെന്‍ഡര്‍ ന്യൂട്രല്‍ പാസ്‍പോര്‍ട്ട് സംവിധാനം നടപ്പാക്കാനൊരുങ്ങി യുഎസ്. പുതിയ വ്യവസ്ഥ അനുസരിച്ച് വ്യക്തിയുടെ താല്പര്യാനുസരണം ലിംഗം വെളിപ്പെടുത്തുകയോ വെളിപ്പെടുത്താതിരിക്കുകയോ ചെയ്യാം. സ്‍ത്രീ, പുരുഷന്‍ എന്നീ വിഭാഗത്തിനു പുറമേ, എക്സ് എന്ന ലിംഗ പദവിയിലും പാസ്‍പോര്‍ട്ട് ലഭ്യമാകും. എല്‍ബിടിക്യൂ അവകാശങ്ങള്‍ രാജ്യത്ത് വെട്ടിക്കുറയ്ക്കുന്നുവെന്നും ലിംഗപരമായ പ്രതിസന്ധികള്‍ വര്‍ധിച്ചുവരുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ബെെ‍ഡന്‍ ഭരണകൂടം പുതിയ വ്യവസ്ഥ അവതരിപ്പിച്ചത്.

ലിംഗം വെളിപ്പെടുത്തേണ്ടി വരുമ്പോൾ പല തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നതായും ആരോപണങ്ങളുണ്ട്. ഇത്തരമൊരു പ്രശ്നം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ സർക്കാർ തീരുമാനം. എല്‍ബിടിക്യൂ വിഭാഗത്തെ ഉദ്ദേശിച്ചുള്ള നടപടിയാണെങ്കിലും ആൺ‑പെൺ എന്ന വേർതിരിവ് മറികടക്കാൻ പുതിയ തീരുമാനം ഉപകരിക്കുമെന്ന വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

Eng­lish Summary:US with Gen­der Neu­tral Passport
You may also like this video

Exit mobile version