Site icon Janayugom Online

ഉദ്യോഗസ്ഥരുടെ സൈക്കിള്‍ ഉപയോഗം; ഉത്തരവിനെ പരിഹസിച്ച് അയിഷ സുല്‍ത്താന

ലക്ഷദ്വീപില്‍ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ ഉപയോഗിച്ച് ജോലിയ്ക്കും പോകണമെന്ന ഉത്തരവിനെ പരിഹസിച്ച് അയിഷ സുല്‍ത്താന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ ഉപയോഗിച്ച് വേണം ബുധനാഴ്ചകളില്‍ ജോലിയ്ക്കും മറ്റും പോകാനെന്നാണ് ലക്ഷദ്വീപില്‍ സര്‍ക്കുലര്‍ പറയുന്നത്. പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റിയുടെ അഭിപ്രായം പരിഗണിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകയായ അയിഷ സുല്‍ത്താന.

ഇവിടെ പെട്രോളിനും ഡീസലിനും വില കൂടി വരുന്നതുകൊണ്ട് ഇതൊരു ശീലമാക്കുന്നത് നല്ലതാണെന്നും അയിഷ പരിഹസിച്ചു. ‘നമ്മളെ ബുദ്ധിമുട്ടിക്കാനല്ലാ, പാവം പ്രകൃതി സ്നേഹികളായ അവരെ നമ്മള്‍ വെറുതെ സംശയിച്ചു. ഇനി സൈക്കിള്‍ പോലും മാറ്റി വെച്ചിട്ട് നമുക്ക് കാളവണ്ടിയിലോ കുതിര വണ്ടിയിലോ യാത്ര ചെയ്യാം, ഇനി കൊച്ചീനു ദ്വീപിലേക്ക് പോണോങ്കില്‍ തോണിയില്ലേ തുഴഞ്ഞങ്ങ് പോണം മിസ്റ്റര്‍’- എന്നും ആയിഷ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Eng­lish sum­ma­ry; Use of bicy­cles by offi­cials; Aisha Sul­tana mocks the order

You may also like this video;

Exit mobile version