Site iconSite icon Janayugom Online

അന്വേഷണത്തില്‍ വിരലടയാള ശാസ്ത്രത്തിന്റെ ഉപയോഗം: ദേശീയതലത്തില്‍ കേരളാ പൊലീസിന് പുരസ്കാരം

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുളള സെന്‍ട്രല്‍ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ നടത്തിയ “സ്മാര്‍ട്ട് യൂസ് ഓഫ് ഫിംഗര്‍പ്രിന്റ് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷൻ” മത്സരത്തില്‍ കേരള പൊലീസിന് മൂന്നാം സ്ഥാനം. ആലപ്പുഴ വെണ്‍മണി ഇരട്ടക്കൊലപാതകക്കേസ് തെളിയിച്ചതില്‍ വിരലടയാള വിദഗ്ദ്ധരുടെ വൈദഗ്ധ്യം വിലയിരുത്തിയാണ് പുരസ്കാരം നല്‍കിയത്.

വിരലടയാള വിദഗ്ദ്ധന്‍ അജിത്.ജി, ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ജയന്‍ കെ എന്നിവര്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡയറക്ടര്‍ വിവേക് ഗോഗിയയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍മാരുടെ 23-ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 

Eng­lish Sum­ma­ry: Use of Fin­ger­print Sci­ence in Inves­ti­ga­tions: Award­ed to Ker­ala Police at Nation­al Level

You may like this video also

Exit mobile version