Site icon Janayugom Online

അശ്ലീലപ്രയോഗം; ‘തൊപ്പി‘ക്കെതിരെ കേസ്

യൂട്യൂബില്‍ ‘തൊപ്പി’ എന്ന പേരില്‍ തരംഗമായ മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.

ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിനുടമയാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പി. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. സഭ്യതയില്ലാതെ ടോക്സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നു.

Eng­lish Summary:Use of pro­fan­i­ty on social media; Case against ‘Cap’
You may also like this video

Exit mobile version