കർണാടകയില്‍ ബിജെപിക്കുവേണ്ടി കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കിയ ഓപ്പറേഷൻ കമലപദ്ധതിയുടെ സൂത്രധാരനായ വിവാദ വ്യവസായി കോണ്‍ഗ്രസില്‍ ചേരുന്നു. കടലൂർ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് കോൺഗ്രസിൽ തിരിച്ചെത്തുന്നത്. 2019ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യം ഭരണത്തിലേറി. പിന്നീട് ഉദയ് ഗൗഡയുടെ സഹായത്തോടെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി ഓപ്പറേഷൻ താമരയിലൂടെ ഭരണം ബിജെപിയിൽ എത്തിക്കുകയായിരുന്നു.
ഉദയ് ഗൗഡയെ കോൺഗ്രസിൽ എത്തിക്കുന്നതിനുള്ള ചരടു വലിച്ചത് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറാണ്. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ് ഗൗഡ പരിശ്രമിക്കുമെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരുന്നതെന്നും പ്രാദേശിക പാർട്ടി പ്രവർത്തകരാരും എതിർപ്പ് പറഞ്ഞിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.
English Summary: Businessman, who allegedly played key role in collapse of coalition govt, inducted into Cong
You may also like this video