Site icon Janayugom Online

കുടുംബത്തിന്റെ ഐശ്വര്യത്തിനായി മന്ത്രവാദ ചികിത്സ; ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ്

കുടുംബത്തിന്റെ ഐശ്വര്യത്തിനായി മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ 45 പവൻ സ്വർണവുമായി മുങ്ങി. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ ഡോക്ടറുടെ പരാതിയിൽ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ കോയ ഉസ്താദ്, ഇയാളുടെ സഹായികളായ രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ക്ലിനിക്കിൽ സ്ഥിരമായി ചികിത്സക്ക് വന്നിരുന്നയാളാണ് ഡോക്ടറുടെ ‘കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും സമാധാനത്തിനും’ വേണ്ടി മന്ത്രവാദചികിത്സ നിർദേശിച്ചത്. ഡോക്ടർക്ക് ഉസ്താദിനെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ആദ്യം വിശ്വാസമില്ലായിരുന്നെങ്കിലും പിന്നീട് പരീക്ഷണമെന്ന നിലയിൽ ഡോക്ടർ മന്ത്രവാദചികിത്സയ്ക്ക് സമ്മതിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സയ്ക്ക് സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻമാറിയിരുന്നു.

തട്ടിപ്പ് നടത്തിയവരുടെ പൂര്‍ണ വിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയാത്തതിനാല്‍ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതിക്കാരി നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY: ustad cheats lady doctor

YOU MAY ALSO LIKE THIS VIDEO

Exit mobile version