Site icon Janayugom Online

ഉത്ര കൊലക്കേസ് ; പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന , ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്തെ ഉത്ര കൊലക്കേസിൽ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം.


കൊല്ലം മുൻ റൂറൽ എസ്‍പി ഹരിശങ്കറിൻറെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 150 സെ. മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാവുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്.

പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി.

Eng­lish sum­ma­ry; uthra mur­der case fol­low up

You may also like this video;

Exit mobile version