ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും വിമര്‍ശിച്ചും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ഉത്തര്‍പ്രദേശിന് വേണ്ടത് യോഗ്യതയുള്ള സര്‍ക്കാരിനേയാണ്, അല്ലാതെ യോഗി സര്‍ക്കാരിനെ അല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്നവരെയാണ് ഉത്തര്‍പ്രദേശിന് ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയില്ല. ഒരു മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹത്തിന് ഉപയോഗിക്കാന്‍ അറിയില്ലെന്നാണ് താന്‍ കേട്ടറിഞ്ഞതെന്നും അഖിലേഷ് പരിഹസിച്ചു.
ENGLISH SUMMARY:Uttar Pradesh needs a qualified government: Akhilesh Yadav
You may also like this video