Site icon Janayugom Online

രാജ്യത്ത് കുട്ടിക്കടത്ത് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് ഒന്നാമത്

രാജ്യത്ത് കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളില്‍ ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവ മുന്നില്‍. 2016നും 2022നും ഇടയിലുള്ള കണക്കുകളാണ് സന്നദ്ധ സംഘടനയുടെ പഠനത്തിലൂടെ പുറത്തുവന്നത്. ഡല്‍ഹിയില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 68 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല രാജസ്ഥാനിലെ ജയ്പൂരാണ്. മറ്റ് നാല് മുൻനിര ജില്ലകള്‍ ദേശീയ തലസ്ഥാനത്താണ്. ജില്ലാടിസ്ഥാനത്തില്‍ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരാണ് കുട്ടിക്കടത്തില്‍ ഒന്നാമത്. ഈ കാലയളവില്‍ 18 വയസ്സിന് താഴെയുള്ള 13,549 കുട്ടികളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട കുട്ടികളില്‍ 80 ശതമാനവും 13നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും 13 ശതമാനം ഒമ്പതിനും 12നും ഇടയില്‍ പ്രായമുള്ളവരാണെന്നും 2 ശതമാനത്തിലധികം പേര്‍ ഒമ്പത് വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാലവേല വ്യാപകമാകുന്ന വ്യവസായങ്ങളെയും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. ഹോട്ടലുകളിലും ധാബകളിലുമാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജോലി ചെയ്യുന്നത് (15.6 ശതമാനം). രണ്ടാമതായി ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ ട്രാൻസ്പോര്‍ട്ട് വ്യവസായം (13 ശതമാനം), മൂന്നാമതായി ടെക്സ്റ്റൈല്‍ വ്യവസായം (11.18 ശതമാനം).

eng­lish sum­ma­ry; Uttar Pradesh tops the list of child traf­fick­ing states in the country

you may also like this video;

Exit mobile version