Site iconSite icon Janayugom Online

ഉത്തരാഖണ്ഡ് ഹിമപാതം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ പെട്ട് കാണാതായ പര്‍ലതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. ദ്രൗപതി കാ ദണ്ഡ കൊടുമുടിയിൽ ഹിമപാതമുണ്ടായത്. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ (എൻഐഎം) പർവതാരോഹകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 

കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഉത്തരകാശിയിലെ മാറ്റ്‌ലി ഹെലിപാഡിലാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിസാര പരുക്കേറ്റവരെ പത്തുപേരെ വീട്ടിലേക്ക് വിട്ടയച്ചു. ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ (എൻഐഎം) ഒരു സംഘമാണ് ഹിമപാതത്തില്‍ പെട്ടത്. പ്രദേശത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തിയേഴ് പർവതാരോഹകരെ കാണാതായിട്ടുണ്ട്. രണ്ട് ഇൻസ്ട്രക്ടർമാരും ട്രെയിനികളും ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തു. 

15 ദിവസത്തിനുള്ളിൽ എവറസ്റ്റും മകാലു കൊടുമുടിയും കീഴടക്കി ദേശീയ റെക്കോർഡ് സ്ഥാപിച്ച എയ്‌സ് പർവതാരോഹക സവിത കൻസ്വാളും ഉത്തരകാശി ജില്ലയിലെ ദ്രൗപതി കാ ദണ്ഡ‑II‑ൽ ഉണ്ടായ ഹിമപാതത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭുക്കി ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു ഇൻസ്ട്രക്ടർ നൗമി റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റ് രണ്ട് മൃതദേഹങ്ങൾ ട്രെയിനികളുടേതാണ്. അവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചൊവ്വാഴ്ചയാണ് 17,000 അടി ഉയരമുള്ള പ്രദേശത്ത് ഹിമപാതമുണ്ടായത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബുധനാഴ്ച സ്ഥലത്ത് വ്യോമ പരിശോധന നടത്തി.

Eng­lish Summary:Uttarakhand Avalanche: Res­cue oper­a­tion continues
You may also like this video

Exit mobile version