ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമാന്തരമായി തുരക്കല്‍ നടപടികള്‍ ആരംഭിച്ചു.
തുരങ്കത്തിന്റെ എതിര്‍ വശത്ത് നിന്ന് ആറ് ഇഞ്ച് വീതിയുള്ള മറ്റൊരു പൈപ്പ് ലൈൻ സ്ഥാപിക്കാനും സാധിച്ചിട്ടുണ്ട്. ആദ്യമായി തൊഴിലാളികള്‍ക്ക് ചൂടുള്ള ഭക്ഷണം നല്‍കാനായി. ഉണക്കിയ പഴങ്ങളും ഓറഞ്ച്, ആപ്പിള്‍, മധുരനാരങ്ങ തുടങ്ങിയ പഴവര്‍ഗങ്ങളും തൊഴിലാളികള്‍ക്ക് എത്തിച്ചിട്ടുണ്ട്. മരുന്ന്, ഒആര്‍എസ് എന്നിവയും എത്തിച്ചു.
അതേസമയം 10 ദിവസത്തിലേറെയായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വീഡിയോ പുറത്തുവന്നു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുരങ്കത്തില്‍ വൈദ്യുതി ബന്ധമുണ്ടെന്നും ആവശ്യത്തിന് വെള്ളം, വായു എന്നിവ ലഭ്യമാണെന്നും ദുരന്ത നിവാരണ അതോറിട്ടി അംഗം ലഫ്റ്റനന്റ് ജനറല്‍ സയിദ് അതാ ഹസ്നൈൻ അറിയിച്ചു.
അതിനിടെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ സ്വീകരിച്ച് നടപടി വ്യക്തമാക്കാൻ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ മറുപടി അറിയിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മനോജ് തിവാരി, ജസ്റ്റിസ് പങ്കജ് പുരോഹിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
English Summary: Uttarakhand tunnel accident; The rescue mission continues: everyone is safe
You may also like this video