ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. നിലവിലെ രക്ഷാകുഴല്‍ മുന്നോട്ട് തള്ളും. സ്റ്റീല്‍, ഇരുമ്പ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു. രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ക്കും.
അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.ഇന്ത്യന്‍ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്.
English Summary: Uttarkashi tunnel collapse
You may also like this video