Site iconSite icon Janayugom Online

അൾട്രാവയലറ്റ് സൂചിക; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വേനല്‍ മഴ തുടരുമ്പോളും ചൂടിന് ശമനമില്ല. പകല്‍ സമയങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അൾട്രാവയലറ്റ് വികിരണത്തോതും ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് മൂന്നിടത്താണ് അള്‍ട്രാ വയലറ്റ് (യുവി) ഇന്‍ഡക്സ് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. മൂന്നാർ (ഇടുക്കി), ചങ്ങനാശേരി (കോട്ടയം), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സൂചിക എട്ട് ആണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് വേനല്‍മഴ തുടരും. 

Exit mobile version