Site iconSite icon Janayugom Online

കോടതിയലക്ഷ്യ കേസ്: നിപുണ്‍ ചെറിയാന് നാലുമാസം തടവ്, 2000 രൂപ പിഴ

കോടതിയലക്ഷ്യ കേസിൽ ‘വി ഫോർ കൊച്ചി’ നേതാവ് നിപുൻ ചെറിയാന് നാലുമാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ സുപ്രീം കോടതിയിൽ പൊക്കോളുവെന്ന് കോടതി നിർദ്ദേശിച്ചു.

കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി 4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി.

Eng­lish Sum­ma­ry: v4 kochi leader nipun cher­ian sen­tenced for 4 months in con­tempt of court case
You may also like this video

Exit mobile version