യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി അറസ്റ്റിൽ. കൂത്താളി മൊയോർ കുന്നുമ്മൽ അജിൻ ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 2020ലാണ് 28കാരിയായ യുവതിയെ ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്.
വിവാഹ വാഗ്ദാനം നൽകി ബാംഗ്ലൂർ, ഊട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പേരാമ്പ്രയിൽ വച്ചും പീഡിപ്പിച്ചിട്ടുണ്ടെന്നും തന്റെ അശ്ലീല ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവരികയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.

