രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിലവിലുള്ള രണ്ടു ലക്ഷത്തോളം ഒഴിവുകൾ നികത്തണം എന്നാവശ്യപ്പെട്ട് പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
പുറംകരാര്‍ നീക്കങ്ങൾ ഉപേക്ഷിക്കുക. മുഴുവന്‍ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, പൊതുമേഖലയെ സ്വകാര്യവൽക്കരിക്കരുത്, എല്ലാ സ്വകാര്യ ബാങ്കുകളെയും ദേശസാൽക്കരിക്കുക, ഗ്രാമീൺ ബാങ്കുകളിൽ 12-ാം വ്യവസായതല ഉഭയകക്ഷി കരാർ നടപ്പാക്കുക, സഹകരണ ബാങ്കുകൾക്ക് മൂലധന സഹായം നൽകി ശാക്തീകരിക്കുക, എല്ലാ സഹകരണ ബാങ്ക് ജീവനക്കാർക്കും പെൻഷൻ അനുവദിക്കുക, ബാങ്കുകളിലെ നിക്ഷേപ സമ്പാദകരുടെയും സ്വർണാഭരണ മൂല്യനിർണയ തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയങ്ങളും ദ്വിദിന ജനറൽ കൗൺസിൽ യോഗം അംഗീകരിച്ചു.
ദേശീയ പ്രസിഡന്റ് രാജൻ നഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ചർച്ചകൾക്ക് മറുപടി പറഞ്ഞു.
English Summary:Vacancies to be filled in Banks: AIBEA
You may also like this video