Site icon Janayugom Online

കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒക്ടോബര്‍ ആദ്യം

സിഡസ്​ കാഡിലയുടെ സൂചിരഹിത കോവിഡ്​ വാക്​സിനായ സൈകോവ്​ ‑ഡി ഒക്​ടോബർ ആദ്യവാരത്തോടെ ലഭ്യമായേക്കുമെന്ന് സൂചന.12 വയസിന്​ മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന വാക്​സിനാണ്​ സൈകോവ്​ ഡി. കുട്ടികൾക്കുള്ള ആദ്യ വാക്​സിൻ കൂടിയാണ്​ ഇത്​.

അതേസമയം,വാക്​സിൻ നൽകുന്നതിന്റെ മുൻഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കുമാണോ അതോ മറ്റ്​ അസുഖങ്ങളുള്ളവർക്കാണോ മുൻഗണന നൽകുകയെന്ന കാര്യം വ്യക്തമല്ല.
സൈകോവ്​ ഡിയുടെ അടിയന്തര ഉപയോഗത്തിന്​ ഡ്രഗ്​ കൺട്രോൾ ഓഫ്​ അതോറിറ്റി അനുമതി നൽകിയിരുന്നു. വാക്​സിന്​ അനുമതി നൽകാൻ വിദഗ്​ധ സമിതി ശുപാർശ നൽകിയതിന്​ പിന്നാലെയായിരുന്നു നടപടി.

സൈകോവ്​ ‑ഡി വാക്സിന് മൂന്നു ഡോസുകളാണുള്ളത്. ലോകത്തിലെ ആദ്യ ഡിഎൻഎ അടിസ്ഥാനമായ വാക്​സിനാണ്​ സൈകോവ്​ ഡി എന്നാണ്​ ബയോടെക്​നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്​. സൈകോവ്​ ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 ആളുകളിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണ്​ ഇതെന്നും ശാസ്ത്ര സാങ്കേതിക മ​ന്ത്രാലയം വ്യക്തമാക്കിയിരുന്നു.
eng­lish summary;Vaccine for chil­dren in ear­ly October
you may also like this video;

Exit mobile version