Site iconSite icon Janayugom Online

വാനര വസൂരിക്ക് വാക്സിന്‍ ഉടന്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാനര വസൂരി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തിനെതിരെയുള്ള വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം നടക്കുകയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദർ പൂനവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആദർ പൂനവാല ഇക്കാര്യം പറഞ്ഞത്. വാക്‌സിന്‍ നിര്‍മ്മിതിക്കുള്ള എല്ലാ ഒരുക്കങ്ങളും നടക്കുകയാണ്. ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം വിശദീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

വാനരവസൂരിക്കെതിരായ വാക്സിന്‍ നിര്‍മ്മാണത്തിനും അതിന്റെ ആവിശ്യകതയെക്കുറിച്ചും ചര്‍ച്ച നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹിയിലുള്ള നൈജീരിയക്കാരനായ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് മൂന്നാമത്തെ വാനരവസൂരി കേസാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഒമ്പത് പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗനിർണയത്തിന്റെയും വാക്‌സിനുകളുടെയും വികസനം നിരീക്ഷിക്കാൻ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മദവ്യ പറഞ്ഞു.

Eng­lish Summary:Vaccine for mon­key­pox soon; Serum Institute
You may also like this video

Exit mobile version