Site icon Janayugom Online

വാക്സിന്‍ നയം: നടപടികള്‍ പുരോഗമിക്കുന്നു

സംസ്ഥാനത്ത് വാക്സിൻ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇതു സംബന്ധിച്ച ചുമതല ഏൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തോന്നയ്ക്കൽ ലൈഫ് സയൻസ് പാ‍ർക്കിൽ വാക്സിൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച കമ്പനികൾ മറ്റു സംസ്ഥാനങ്ങൾ നൽകിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിശോധിച്ച് സംസ്ഥാനം നൽകുന്ന ഇളവുകൾ കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Vac­cine Pol­i­cy: Pro­ceed­ings in progress

You may like this video also

Exit mobile version