Site icon Janayugom Online

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസിന് (ജോമോന്‍) എതിരെ നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ്. അറസ്റ്റിലായ ജോമോനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ പറഞ്ഞു.ജോമോന്‍ വാഹനമോടിച്ചിരുന്നപ്പോള്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തും. ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കും. 

അപകടകരമായ വിധത്തില്‍ വണ്ടി ഓടിച്ച ജോമോനെ ഡ്രൈവര്‍ ആയി നിയോഗിച്ചതിന് ബസ് ഉടമ അരുണിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അപകടസ്ഥലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു കഴിഞ്ഞു. 

Eng­lish Summary:Vadakancheri acci­dent; The tourist bus dri­ver was charged with murder
You may also like this video

Exit mobile version