Site iconSite icon Janayugom Online

വൈക്കത്ത് പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ടത് ഫോണിന്‍റെ വെളിച്ചതിൽ‌

തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 11 കാരന് തുന്നിലിട്ടത് മൊബൈൽ ഫോണിന്‍റെ വെളിച്ചതിലെന്ന് ആരോപണം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി (11) നാണ് വീട്ടിനുള്ളിൽ തെന്നി വീണ് തലയുടെ വലതു വശത്ത് പരുക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ട് 4.30 നാണ് വീട്ടിൽ നിന്നു വീണ് തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. മുറിവിൽനിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി.

ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി. തുടർന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്‍റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിന്‍റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. ദേവതീർഥിന് തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version