Site iconSite icon Janayugom Online

അമേരിക്കയ്ക്ക് പ്രചോദനമായ അയിത്തോച്ചാടന സമരം

SathyagrahaSathyagraha

മേരിക്കയിലെ അലബാമാ സംസ്ഥാനത്തെ മോണ്ട്ഗോമറിയിലുള്ളവർ ഒരിക്കൽ വൈക്കത്ത് വന്നു. 1924 മാർച്ച് 30 മുതൽ വൈക്കം സത്യഗ്രഹം നടക്കുന്ന കാലമായിരുന്നു അത്. പട്ടിക്കും പൂച്ചക്കും വരെ നടക്കാവുന്ന വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഇടവഴികളിൽ താഴ്ന്ന ജാതിക്കാർക്ക് സഞ്ചരിക്കാൻ അനുവാദമില്ലായിരുന്നു. ഇതിനെതിരെയായിരുന്നു സമരം. ലോക പ്രശസ്ത പത്രപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബാരിസ്റ്റർ ജി പി പിള്ള ലോക മാധ്യമങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഈ സമരത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. അങ്ങനെയാണ് അമേരിക്കയിലെ കറുത്ത വംശജരുടെ നേതാക്കൾ ഈ ഐതിഹാസിക സമരത്തെക്കുറിച്ച് പഠിക്കാൻ വൈക്കം ക്ഷേത്ര നടയിലെ സത്യഗ്രഹ പന്തലിൽ വന്നത്. 20 മാസക്കാലം നടന്ന വൈക്കം സമരം പൂർണ വിജയത്തിൽ കലാശിച്ചില്ലെങ്കിലും അതിന്റെ അലയൊലി രാജ്യത്തിന്റെ അകത്തും പുറത്തും പ്രതിഫലിച്ചു. അമേരിക്കയിലെ കറുത്ത വംശജർ ഇവിടെ വന്നത് വൈക്കത്തെ സഹനസമരത്തിന്റെ രീതിശാസ്ത്രം നേരിട്ട് കണ്ട് മനസിലാക്കാനായിരുന്നു. 

വൈക്കം സത്യഗ്രഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വര്‍ണ വിവേചനത്തിനെതിരായ സമരങ്ങള്‍ അമേരിക്കയില്‍ ആരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ പിന്നിട്ട് അമേരിക്കയിലെ മോണ്ട്ഗോമറിക്കയിൽ ബസുകളിലെ വർണവിവേചനം അവസാനിപ്പിക്കാനുള്ള ബോയ്ക്കോട്ട് (ബഹിഷ്കരണ) സമരം ആരംഭിച്ചതിന് വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദനമുണ്ടായിരുന്നു. മാർട്ടിൻ ലൂഥർകിങ് ജൂനിയർ ആയിരുന്നു അന്നത്തെ സമരത്തിന് നേതൃത്വം നൽകിയത്. അദ്ദേഹത്തോടൊപ്പം അന്ന് സമര രംഗത്ത് ഉണ്ടായിരുന്ന മേരി എലിസബത്തു കിങ് ഈ ചരിത്ര സംഭവം പുസ്തകമാക്കിയിട്ടുണ്ട്.

Exit mobile version