Site iconSite icon Janayugom Online

വളപട്ടണം ഐഎസ് കേസ്; മിഥിലാജിനും ഹംസക്കും ഏഴ് വർഷം, അബ്ദുൾ റസാഖിന് ആറ് വർഷം തടവ്

വളപട്ടണം ഐഎസ് കേസിൽ കൊച്ചി എൻഐഎ കോടതി പ്രതികൾക്ക് ശിക്ഷവിധിച്ചു. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

ഇരുവരും 50, 000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വർഷം തടവും 30, 000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണം.

മിഥിലാജ് ആണ് കേസിൽ ഒന്നാം പ്രതി. അബ്ദുൾ റസാഖ് രണ്ടാം പ്രതിയും ഹംസ അഞ്ചാം പ്രതിയുമാണ്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.

പ്രതികൾക്കെതിരെ  യുഎപിഎ, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുർക്കിയിൽ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുൾ റസാഖും പൊലീസ് പിടിയിലായത്.

Eng­lish summary;Valapattanam IS case; Mith­ilaj and Hamzak were jailed for sev­en years and Abdul Raz­zaq for six years

You may also like this video;

Exit mobile version