Site iconSite icon Janayugom Online

ഇന്ത്യയുടെ പൈതൃക സിനിമാ പോസ്റ്ററുകളുടെ അമൂല്യശേഖരം വില്പനയ്ക്ക്

UntitledUntitled

പഴയ സിനിമ പോസ്റ്ററുകൾ സൂക്ഷിച്ചുവെയ്ക്കുന്നവർ ഉണ്ടോ ?അവർക്കാണ് ഇപ്പോൾ ബംപർ അടിക്കുന്നത് പഴയ കാല സിനിമകളുടെ പോസ്റ്ററുകൾ ലേലത്തിനായി വരുന്നു .കോടികളാണ് പ്രഥമ മൂല്യം. ഇന്ത്യയുടെ പൈതൃകസിനിമാ പോസ്റ്ററുകളുടെഅമൂല്യശേഖരാമാണ് വില്പനയ്ക്ക് വരുന്നത്. ദിലീപ് കുമാര്‍, സൈറാ ബാനു, ധര്‍മേന്ദ്ര, രാജേഷ് ഖന്ന എന്നിവര്‍ക്കും സത്ജിത് റേ, ബിമല്‍റോയ് എന്നിവരുടെ സിനിമകള്‍ക്കും ആദരവുകള്‍ അര്‍പ്പിക്കുക കൂടിയാണ് ഈ വിൽപ്പനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘടന പറയുന്നു.
ഓണ്‍ലൈന്‍ ലേല സംഘടനയായ ഡിറിവാസ് ആന്‍ഡ് ഇവ്‌സിന്റെ ആഭിമുഖ്യത്തിലുള്ള, ഇന്ത്യന്‍ പൈതൃക സിനിമാപോസ്റ്റര്‍ ശേഖരത്തിന്റെ ലേലം ഏപ്രില്‍ 8,9 തീയതികളില്‍ നടക്കും.

ലേലത്തിന്റെ വെബ്‌സൈറ്റായ ംംം.റലൃശ്‌മ്വശ്‌ലെരീാ.ല്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. 2002ലെ ഓസിയാന്‍സ് ഹിസ്റ്ററിക്കല്‍ മേള സെയില്‍സിനുശേഷം നടക്കുന്ന പ്രഥമ ലേലമാണിത്. ആവാര മുതല്‍ മദര്‍ ഇന്ത്യ വരെ; മുഗള്‍ഇ അസം മുതല്‍ ജംഗ്‌ളി വരെ; കമോഷി മുതല്‍ മജ്ബൂര്‍ വരെയുള്ള, അഭ്രപാളിയിലെ ഇതിഹാസ ചിത്രങ്ങളുടെ ആദ്യ ദിവസത്തെ തന്നെ ഒറിജനല്‍ പോസ്റ്ററുകള്‍ ലേലത്തിനെത്തും. ഓസിയാന്‍ ലേലം ചരിത്ര മേളയ്ക്കു ശേഷം 20 വര്‍ഷത്തിനു ശേഷമാണ് പ്രസ്തുത ലേലം. ഇന്ത്യന്‍ ഫിലിം പബ്ലിസിറ്റി ഉല്പന്നങ്ങള്‍ക്കു വേണ്ടിയുള്ള ഒരു വിശ്വസ്ത സാമ്പത്തിക വിപണി യായ എബിസിയുടെ സാന്നിധ്യം മേളയില്‍ ശ്രദ്ധേയമാണ്. ഇന്ത്യയുടെ വിശാലമായ സിനിമാറ്റിക് ചരിത്രത്തിലെ, ഒറിജിനല്‍ പ്രഥമ ദിന പോസ്റ്ററുകളാണ് പുതുമ മാറാതെ ഉപഭോക്താക്കളെ തേടി എത്തുന്നത്.

 

ആഗോള ഇന്റര്‍നെറ്റില്‍ ഇവയൊന്നും ലഭ്യമല്ല. സത്യജിത് റേ, ദിലീപ്കുമാര്‍, ബിമല്‍ റോയ്, ധര്‍മേന്ദ്ര, രാജേഷ് ഖന്ന, സൈറാ ബാനു, പാമാര്‍ട്ട് സ്റ്റുഡിയോ എന്നിവരെല്ലാം ആദരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. കടലാസില്‍ അധിഷ്ടിതമായ സിനിമാറ്റിക പൈതൃകം സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം ഇന്ത്യന്‍ ഫിലിം കൂട്ടായ്മ ഏറ്റെടുക്കുന്നില്ലെങ്കില്‍ അതിന്റെ ഫലം ഗുരുതരമായിരിക്കുമെന്ന് ഡിറിവാസ് ആന്റ് ഇവ്‌സ് അംബാസഡര്‍ (റിട്ട) നിരഞ്ജന്‍ ദേശായി പറഞ്ഞു.

ആമിര്‍ഖാന്‍, ഷാരുഖ് ഖാന്‍, അനില്‍ കപൂര്‍, അനുപം ഖേര്‍, ദിയ മിര്‍സ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഓസിയാന്‍ ലേലത്തില്‍ നിന്ന് പോസ്റ്ററുകള്‍ വാങ്ങുകയുണ്ടായി. ആവാര (1951) ജംഗ്‌ളി (1961), മുഗള്‍ ഇ അസം (1961), ജുവാരി (1968), ധരംമില്‍ (1977), മജ്ബൂര്‍ (1974) യാരാന (1981) ഖമോഷി (1969) മദര്‍ ഇന്ത്യ (1957) എന്നിവ ലേലത്തിനെത്തുന്ന പ്രധാന പോസ്റ്ററുകളില്‍ ഉള്‍പ്പെടും.

Eng­lish Sum­ma­ry: Valu­able col­lec­tion of Indi­an her­itage movie posters for sale

You may like this video also

Exit mobile version