Site iconSite icon Janayugom Online

വനമഹോത്സവം സമാപന സമ്മേളനം ഇന്ന്

വനമഹോത്സവം-2022 ന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ വനം വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ് വനങ്ങളുടെ പ്രസക്തിയും വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും.

റവന്യു മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ‑മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വനം ‑വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

വനമഹോത്സവം ഒരാഴ്ചക്കാലമായി നിരവധി വൃക്ഷവത്കരണ ‑പരിസര ശുചീകരണ- ബോധവത്കരണ പ്രവര്‍ത്തങ്ങളോടെ വനം വകുപ്പ് ആഘോഷിച്ചുവരികയാണ്. വനവല്‍ക്കരണം, പരിക്ഷീണവനങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട’ പ്രവര്‍ത്തനങ്ങള്‍, വിദ്യാവനം, നഗരവനം, തീരവനം, സ്ഥാപനവല്‍ക്കരണം തുടങ്ങിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വനം ഡിവിഷനുകളിലും റെയിഞ്ചുകളിലും നടത്തിയിരുന്നു.

Eng­lish summary;Vanamahotsavam end­ing today

You may also like this video;

Exit mobile version