അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ഇതിഹാസം വന്ദന കതാരിയ. 32കാരിയായ താരം 15 വര്‍ഷത്തെ ഹോക്കി കരിയറിനാണ് തിരശീലയിടുന്നത്. ഇന്ത്യക്കായി 320 മത്സരങ്ങളില്‍ നിന്ന് 158 ഗോളുകള്‍ നേടി. 2020 ടോക്യോ ഒളിമ്പിക്സില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ‘ഇതാണ് വിരമിക്കാനുള്ള ശരിയായ സമയം. പരിശീലകരോടും സഹതാരങ്ങളോടും നന്ദി’-ഇന്‍സ്റ്റഗ്രാമില്‍ വന്ദന കുറിച്ചു.
വന്ദന കതാരിയ വിരമിച്ചു
